പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉത്ഘാടനം 27ന്
ഗുരുവായൂർ : നഗര സഭ പൂക്കോട് നിർമിച്ച സാംസ്കാരിക കായിക സമുച്ചയം 27ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് 6ന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ അധ്യക്ഷത വഹിക്കും .ടി.എൻ പ്രതാപൻ എം പി , അമൃത് മിഷൻ ഡയറക്ടർ .അരുൺ.കെ.വിജയൻ ഐ.എ.എസ് , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് .കെ.ആർ സാംബശിവൻ എന്നിവർ സംബന്ധിക്കും
നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1,59,00,000 / – രൂപ ചെലവഴിച്ചു കൊണ്ട് ആണ് സമുച്ചയം പൂർത്തീകരിച്ചത് . 143 സെന്റിൽ പുൽത്തകിടി വിരിച്ച് ഫുട്ബോൾ ഗ്രൗണ്ട് , ഇൻഡോർ ബാസ്ക്കറ്റ് ബോൾ കോർട്ട് , ഇൻഡോർ ബാഡ്മിന്റൺ കോർട്ട് , വോളിബോൾ കോർട്ട് , സ്പോർട്സ് സെന്റർ , കുട്ടികളുടേ പാർക്ക് , കളിക്കുന്നതിനും വ്യായാമത്തിനും ആധുനിക ഉപകരണങ്ങൾ , ശുചിമുറികൾ , കഫേറ്റീരിയ , വാഹന പാർക്കിംഗ് തുടങ്ങിയവ എന്നിവ അടങ്ങിയതാണ് പൂക്കോട് സാംസ്കാരിക കായിക സമുച്ചയം . വാർത്ത സമ്മേളനത്തിൽ വൈസ് ചെയർ മാൻ ,അനീഷ്‌മ മനോജ് ,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ എ എം ഷെഫീർ ,ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായ്‌നാഥൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു