Header 1 vadesheri (working)

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു.

Above Post Pazhidam (working)

തൃശൂർ∙ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ വെണ്ണാട്ടുപറമ്പിൽ സാന്റോ ( 22), തൈവളപ്പിൽ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാൽവഴുതി വീണാണ് അപകടം.

First Paragraph Rugmini Regency (working)

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മരോട്ടിച്ചാൽ വെള്ളച്ചാട്ടം കാണാൻ വന്നതായിരുന്നു ഇരുവരും. ഇതിനിടയിൽ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ജീവനക്കാരും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.