വധ ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തിരുവത്ര കൊള്ളാമ്പി വീട്ടിൽ ജഷീറിനെ(34)യാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 10 ന് ബ്ലാങ്ങാട് ബീച്ചിൽ വെച്ച് ഷാഫി എന്നയാളെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

Poonthanam
Rugmani 700-200

Vasudev Inn

സംഭവത്തിന് ശേഷം ഒളിവിൽ കഴിയവെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷൊർണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 8 കേസുകൾ നിലവിലുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ കെ.വി വിജിത്ത്, പി കണ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ, സിവിൽ പോലീസ് ഓഫീസർമാരായ മെൽവിൻ, ജയകൃഷ്ണൻ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.