Post Header (woking) vadesheri

പിതൃ സ്മൃതി പുരസ്ക്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്

Above Post Pazhidam (working)

ഗുരുവായൂർ : പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം നൽകപ്പെടുന്ന “പിതൃ സ്മൃതി – 2022- പുരസ്ക്കാരത്തിന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിനെ തെരെഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.10,001 രൂപ യും ,ഫലകവും അടങ്ങുന്ന പുരസ്ക്കാരം ആഗസ്റ്റ് 28ന് കർക്കിടവാവ് ദിനത്തിൽ സമ്മാനിക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3. 30ന് ഗുരുവായൂർ രുക്മിണി റീജൻസിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ദേഹത്തിനെ പുരസ്കാരം നൽകും . ചടങ്ങിൽ പിതൃകർമ്മാ ചാര്യൻ രാമകൃഷ്ണൻ ഇളയതിനെ ഗുരുവന്ദനം അർപ്പിക്കും. കൂട്ടായ്മ അംഗങ്ങളുടെ വിടപറഞ്ഞ മുതിർന്ന കുടുംബാംഗങ്ങൾക്ക് സ്മരണാഞ്ജലിയും,വിദ്യാർഥികൾക്ക് സ്മരണ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും ഉണ്ടാകും .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഈ വർഷത്തെ ചിങ്ങ മഹോത്സവം 2022 വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് കെ. ടി.ശിവരാമൻ നായർ, ജനറൽ സെക്രട്ടറി അനിൽ കല്ലാറ്റ്, അഡ്വ. രവി ചങ്കത്ത്, ശ്രീധരൻ മാമ്പുഴ, ജയറാം ആലക്കൽ, ബാലൻ വാറണാട്ട്, മുരളി അകമ്പടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.