താലൂക്ക് ആശുപത്രിയിലേക്ക് ഫീറ്റൽ കാർഡിയാക് മോണിറ്റർ.
ചാവക്കാട് : ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനുള്ള ഫീറ്റൽ കാർഡിയാക് മോണിറ്റർ മണപ്പുറം ഗ്രൂപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൈമാറി . എൻ.കെ. അക്ബർ എം.എൽ. എ. ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഉപകരണം എം.എല്‍.എ ക്ക് മണപ്പുറം പ്രതിനിധി എസ്. അജിത് കൈമാറി. നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു .
വൈസ് ചെയർമാൻ കെ.കെ. മുബാറക് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലിം ,അഡ്വ. എ. വി. മുഹമ്മദ് അൻവർ, വാർഡ് കൗൺസിലർ എം. ബി. പ്രമീള, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ,ഗൈനകോളജിസ്റ്റ് ഡോ.വിനീത വേണുഗോപാല്‍,ലേ സെക്രട്ടറി മാർട്ടിൻ പെരേര,ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ്കുമാര്‍, നഴ്സിംങ്ങ് സൂപ്രണ്ട് ലൈല സലീം എന്നിവര്‍ സംസാരിച്ചു.