ഗുരുവായൂർ ക്ഷേത്ര നടയിൽ പാമ്പുകളുടെ വിളയാട്ടം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പാമ്പുകളുടെ വിളയാട്ടം , ദർശനത്തിന് എത്തുന്നവർ പാമ്പ് കടിയേൽക്കാതെ പോകുന്നത് ഭാഗ്യത്തെ കൊണ്ട് മാത്രം ,തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് പാമ്പുകളുടെ വിഹാര കേന്ദ്രമായിട്ടുള്ളത് . മുറിച്ചിട്ട മരങ്ങൾ കൂട്ടയിട്ടതിനിടയിലാണ് പാമ്പുകൾ വാസ മുറപ്പിച്ചിട്ടുള്ളത് , ആശുപത്രി മലിന്യം അടക്കമുള്ള മാലിന്യം കൂട്ടയിടുന്നത് തിന്നാൻ എത്തുന്ന എലികളും, പ്രാവുകളും ആണ് ഭക്ഷണം .
ക്ഷേത്രത്തിനു തൊട്ടു കിടക്കുന്ന സഥലത്ത് ഇത്രയും മാലിന്യം കൂട്ടിയിട്ടിട്ടും അത് ഒന്ന് നീക്കം ചെയ്യണമെന്ന ചിന്തപോലും ഭരണാധികാരികൾക്ക് ഇല്ലത്രെ. പുതിയ ഓഡിറ്റോറിയത്തിലെ പരി പടികളുടെ ഉൽഘാടനം ചെയ്യാൻ എത്തുന്ന ദേവസ്വം ഭരണാധികാരികൾ ഇത് കണ്ടിട്ടും കാണാതെ പോകുകയാണ് . നൂറു കണക്കിന് താത്കാലിക ജീവനക്കാരെ ആണ് ശുചീകരണത്തിന് ദേവസ്വം നിയമിച്ചിട്ടുള്ളത് .
നട പന്തൽ വൃത്തിയാക്കൽ അല്ലാതെ ഇത്തരം മാലിന്യങ്ങൾ നീക്കണമെന്ന് അവർക്ക് ആരും നിർദേശം നൽകുന്നുമില്ല. ക്ഷേത്ര പരിസരം വൃത്തിയായി കിടക്കണമെന്ന സാമാന്യ ബോധം പോലും ആർക്കും ഇല്ല എന്നാണ് ഭക്തരുടെ പരാതി.ഇത് വരെ നായകളുടെ കടിയേൽക്കാതെ നോക്കിയാൽ മതിയായിരുന്നു ഭക്തർക്ക് .ഇപ്പോൾ പാമ്പുകളുടെ കടിയും കിട്ടുമോ എന്ന് ഭയക്കണം