Post Header (woking) vadesheri

ഗുരുവായൂരിൽ പ്രഥമശുശ്രൂഷാ പരിശീലനം നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ദേഹാസ്വാസ്ഥ്യം, ഹൃദയ സ്തംഭനം ,മറ്റ് അപകടങ്ങൾ എന്നിവ ഉണ്ടായാൽ നൽകേണ്ട സി.പി. ആർ ( ഹൃദയാരോഗ്യ പുനർ ജീവനം) അടക്കമുള്ള പ്രഥമ ശുശ്രൂഷാ രീതികളിൽ മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ .അജിത്താണ് വിദഗ്ധ പരിശീലനം നൽകിയത്.

Ambiswami restaurant

കുഴഞ്ഞു വീണ രോഗിക്ക് നൽകേണ്ട പ്രാഥമിക ജീവൻ രക്ഷാ സഹായങ്ങൾ അദ്ദേഹം ഡെമോ പ്രദർശനത്തിലൂടെ അവതരിപ്പിച്ചു. പിന്നീട് പരിശീലന പരിപാടിയിൽ സുരക്ഷാ ജീവനക്കാർക്കായി പ്രായോഗിക പരിശീലനവും നൽകി..തെക്കേ നടപ്പന്തൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

Second Paragraph  Rugmini (working)

ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്.ഐ ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. ഡോ: അജിത്തിന് ദേവസ്വത്തിൻ്റെ ഉപഹാരം പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി. സുരേഷ് കുമാർ നൽകി.എസ്.ഐ ഗിരി സ്വാഗതവും സിവിൽ പോലീസ് ഓഫീസർ സോജുമോൻ നന്ദിയും പറഞ്ഞു

Third paragraph