Header 1 vadesheri (working)

കള്ള നോട്ട് നിർമാണം ഓട്ടോറിക്ഷ ഡ്രൈവർ തൃശൂരിൽ പിടിയിൽ.

Above Post Pazhidam (working)

തൃശൂർ: കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ തൃശൂരിൽ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പോലീസ് പിടിച്ചെടുത്തു. അയ്യന്തോൾ ചുങ്കത്ത് വെച്ചാണ് വെസ്റ്റ് പോലീസ് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്.

First Paragraph Rugmini Regency (working)

കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ നോട്ട് പ്രിന്റെ ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്.

Second Paragraph  Amabdi Hadicrafts (working)

വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ആൻ്റണി, സിറിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ രമേഷ് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അലക്സാണ്ടർ, സുനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.