Header 1 vadesheri (working)

കള്ളക്കഥ ചമച്ച് മോഷണം ,ഹോം നഴ്സ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : വീട്ടിൽ കടന്ന മോഷ്ടാക്കൾ വയോധികയുടെ മൂന്നര പവൻസ്വർണമാല കവർന്നു എന്ന കള്ളക്കഥ ചമച്ച ഹോം നഴ്‌സിന്റെ തിരക്കഥ ടെമ്പിൾ പോലീസ് പൊളിച്ചു. മൂന്നരപവൻ മോഷ്ടിച്ച ഹോംനഴ്‌സിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി സുഗന്ധിയെയാണ് (33) ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. താമരയൂർ നവ്യനഗറിൽ താമസിക്കുന്ന ദുർഗാപ്രസാദിൻ്റ ഭാര്യയുടെ അമ്മ ശാന്തയുടെ(75) മൂന്നരപവന്റെ സ്വർണകരിമണി മാലയാണ് സുഗന്ധി മോഷ്ടിച്ചത്.

First Paragraph Rugmini Regency (working)

പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെത്തിയ മോഷ്ടാക്കൾ മുളക്‌പൊടി കലർന്ന പുതപ്പ് മുഖത്തേക്ക് എറിഞ്ഞ് ഓടിപ്പോയെന്നു പറഞ്ഞ് സുഗന്ധി ബഹളം വെക്കുകയായിരുന്നു. തുടർന്ന് തൻ്റെ തലയണക്ക് കീഴിൽ വെച്ചിരുന്ന മാല വയോധിക പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി മനസിലായത് . സുഗന്ധി പറഞ്ഞ കള്ളകഥ വിശ്വസിച്ച് വീട്ടുകാർ ടെമ്പിൾ പോലീസിൽ പരാതി നൽകി . പോലീസ് നയത്തിൽ കൈകാര്യം ചെയ്തതോടെ സുഗന്ധി മോഷണക്കുറ്റം സമ്മതിച്ചു. വീടിന് പുറകിലുള്ള മുളക് തൈയുടെ ചുവട്ടിൽ കുഴിച്ചിട്ടിരുന്ന മാല സുഗന്ധി പോലീസിന് എടുത്തു നൽകി. കോടതിയിൽ ഹാജരാക്കിയ സുഗന്ധിയെ റിമാന്റ് ചെയ്തു.

Second Paragraph  Amabdi Hadicrafts (working)