Post Header (woking) vadesheri

യുവ ഭാവന കലാസമിതി വായനശാലയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന്

Above Post Pazhidam (working)

ചാവക്കാട് : മാട്ടുമ്മൽ യുവ ഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും . ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ കെ. വി.അബ്ദുൽ ഖാദർ, നടൻ ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .

Ambiswami restaurant

ചടങ്ങിൽ വിവിധ കലാരൂപങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൊതു പരിപാടിക്കുശേഷം ഉച്ചക്ക് സാംസ്കാരിക സംഗമവും വൈകിട്ട് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തുടർന്ന് ഉപകരണ സംഗീതത്തോടെ സംഗീതാർച്ചന, സാരാഭായ് അനിൽ കുമാർ പാർട്ടി നയിക്കുന്ന കർണാട്ടിക് ഫ്യൂഷൻ ആൻഡ് ഫ്യൂഷൻ , ചാവക്കാട് താൻസൻ സംഗീത വിദ്യാലയത്തിന്റെ മെഹ്ഫിൽ എന്നിവയുമുണ്ടാകും.

Second Paragraph  Rugmini (working)

.സംഘാടക സമിതി ഭാരവാഹികളായ
എം കുമാരൻ, പി.കെ. മധു, പി. സുബ്രു, എൻ. കെ.അൻവർ സാദിഖ്, പ്രേമരാജൻ കൂർക്ക പറമ്പിൽ, പൃഥ്വിരാജ് ചാണാശ്ശേരി, എം ചിദംബരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Third paragraph