Post Header (woking) vadesheri

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭയിലെ 5 ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്കൂട്ടർ വിതരണം ചെയ്തത്.

വൈസ് ചെയർമാൻ .കെ.കെ.മുബാറക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്‌ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ.വി,പ്രസന്ന രണദിവെ എം.ആർ.രാധാകൃഷ്ണൻ എന്നിവർ നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു