Post Header (woking) vadesheri

ലീഡർ കെ കരുണാകരനെ ജന്മദിനത്തിൽ കോൺഗ്രസ്സ് അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ലീഡർ കെ കരുണാകരൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി പ്രാർത്ഥനാലാപനത്തിന് ശേഷം നടന്ന അനുസ്മരണ സദസ്‌ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.

Ambiswami restaurant

മണ്ഡലം വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും, കാർഷിക ബാങ്ക് ഡയറക്ടറുമായ ടി.വി.കൃഷ്ണദാസ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി.എസ് നവനീത്, ഐ.എൻ.ടി.യൂ.സി മേഖല കൺവീനർ. സി. മുരളീധരൻ, കെ.പി.എസ്.റ്റി എ ജില്ലാ കമ്മിറ്റി അംഗം റെയ്മണ്ട് ചക്രമാക്കിൽ എന്നിവർ സംസാരിച്ചു .

Second Paragraph  Rugmini (working)