Header 1 vadesheri (working)

പീഡനപരാതിയില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ബലപ്രയോഗം, ലൈംഗിക താൽപ്പര്യത്തോടെ കടന്നുപിടിക്കൽ (ഐപിസി 354, 354 എ) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിട്ടുള്ളത്.

First Paragraph Rugmini Regency (working)

സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പി സി ജോർജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്ജിചനെതിരെ പുതിയ കേസെടുത്തത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കുദകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പീഡന ശ്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്. തുടര്ന്ന് പൊലീസില്‍ പരാതി നല്കാന്‍ നിര്ദേശിക്കുകയായിരുന്നു. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി സി ജോര്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി പറയുന്നു