Header 1 vadesheri (working)

കെ എസ് യു സമ്മേളനം ഒ.അബ്ദുറഹിമാൻകുട്ടി ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

സമൂഹതിന്മകൾക്കെതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി കെ.എസ്.യൂ നിലനിൽക്കണമെന്ന് മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി ഒ.അബ്ദുൾ റഹ് മാൻ കുട്ടി അഭിപ്രായപ്പെട്ടു.കേരളത്തിൻ്റെ ചരിത്ര ഗാഥകളിൽ ഒരണ സമരത്തിലൂടെ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത സംഘടനയാണ് കെ.എസ്.യൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കെ.എസ്.യൂ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ ദിനത്തിൽ ചേർന്ന മഹാസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം –

First Paragraph Rugmini Regency (working)

ഗുരുവായൂർ മാതാ കമ്മൂണിറ്റി ഹാളിൽ ചേർന്ന മഹാസമ്മേളനത്തിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എ.എസ്.മുഹമ്മദ് സറൂക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലയിലെ ജനപ്രിതിനിധി കൂടിയായ വി.എൻ വൈശാഖിന് വീകരണം നൽകി . മുൻ ഡി.സി.സി.പ്രസിഡണ്ട് എം.പി വിൻസൻ്റ് മുഖാതിഥിയായി. വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുൻ കെ.പി.സി.സി മെമ്പർ പി.കെ.അബുബക്കർ ഹാജി ഉപഹാര സമർപ്പണം നടത്തി .

നേതാക്കളായ അഡ്വ: അജിത്, എ.എം.അലാവുദ്ധീൻ, കെ. ഡി. വീരമണി, ഗോകുൽ ഗുരുവായൂർ, ഉമ്മർ മുക്കണ്ടത്ത്, കെ.നവാസ്, മിസ്രിയ മുസ്താക്കലി, കെ.വി.സത്താർ കെ.പി.ഉദയൻ ,മുഹമദ് ഫായിസ് എന്നിവർ സംസാരിച്ചു.നേരത്തെ സമ്മേനത്തിന് തുടക്കം കുറിച്ച് മഹാരാജാജംഗ്ഷനിൽ നിന്ന് ആരംഭിച്ച നൂറ് കണക്കിന് കെ.എസ്.യൂ പ്രവർത്തകർ പങ്കെടുത്ത പടുകൂറ്റൻ പ്രകടനത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ ജാഥാ ക്യാപ്റ്റനു് പതാക കൈമാറി ഉൽഘാടനം ചെയ്തു തുടർന്ന് നഗരം ചുറ്റി പ്രകടനം സമ്മേളന നഗറിൽ എത്തിച്ചേരുകയും ചെയ്തു.പ്രകടനത്തിന് ഫഹദ് പാലയൂർ, നിസാർ, സഞ്ചിത് പുന്ന, വിഷ്ണു തിരുവെങ്കിടം, ജാസിം ചാലിൽ, ബിൻസാർ — എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)