Post Header (woking) vadesheri

ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷ, നാടെങ്ങും പ്രതിഷേധം കത്തി,

Above Post Pazhidam (working)

തൃശ്ശൂർ: കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷയൊരുക്കി, കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിക്ക് പൊലീസ് കാവൽ നിന്നിട്ടും നാടെങ്ങും പ്രതിഷേധം കത്തി. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. രാമനിലയത്തിന് സമീപം സാഹിത്യ അക്കാദമിക്ക് മുന്നിൽ കറുത്ത ഷർട്ട് ധരിച്ച് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്ക ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ബാരിക്കേഡ് ഇളക്കാനും മറിച്ചിടാനും പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു ഇതോടെ പ്രവർത്തകർ പിൻമാറി

Ambiswami restaurant

സംസ്ഥാനത്ത് പലയിടത്തും ഇന്ന് പോലീസ് സൃഷ്‌ടിച്ച അസാധാരണ സുരക്ഷാ വലയം പൊതുജനങ്ങളെ വലച്ചു. കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെപ്പോലും തടഞ്ഞു. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്ന് മുഖ്യമന്ത്രി. കോട്ടയത്തു പ്രധാന കവലകളിൽ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സർക്കാരിന്റെ ഒന്നാം നമ്പർ കാറിന് വഴിയൊരുക്കി. പള്ളിയിൽ മാമോദീസ ചടങ്ങു കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തോട് പോലും മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് പോയാൽ മതിയെന്ന് പൊലീസ് നിലപാടെടുത്തു. കൊച്ചിയിൽ കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്‌ജെന്ഡറുകളെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോൾ വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി.

Second Paragraph  Rugmini (working)

ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതല്‍ പൊലീസ് വലയത്തിലായിരുന്നു കോട്ടയം ജില്ലയിലെ നാട്ടകത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. സിപിഎം നേതാക്കള്‍ക്കും മാത്രമായിരുന്നു പിന്നീട് പ്രവേശനം. രാവിലെ അതിഥി മന്ദിരത്തിനു മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് കറുത്ത മാസ്ക് പോലും മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാട്ടകത്തു നിന്ന് നഗരമധ്യത്തിലെ മാമന്‍ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയില്‍ ഓരോ ഇരുപത് മീറ്റര്‍ ഇടവിട്ടും പൊലീസുകാര്‍ നിലയുറപ്പിച്ചു.

Third paragraph

ബസേലിയോസ് ജംഗ്ഷനും, ചന്തക്കവലയും, കലക്ടറേറ്റ് ജംഗ്ഷനും ഉള്‍പ്പെടെ കെകെ റോഡിലെ പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പൊന്നും ഇല്ലാതെ പൊലീസ് ബാരിക്കേഡ് കെട്ടി വാഹനം തടഞ്ഞു. ഊരിപ്പിടിച്ച വാള് പോയിട്ട് ഊന്നു വടി പോലും ഇല്ലാതെ വെറും കയ്യോടെ നടന്നു വന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൊലീസ് വഴിയൊരുക്കിയത്. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയില്‍ സമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് പൊലീസ് തുറന്നില്ല. 11.45 ന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മന്‍ മാപ്പിള ഹാളിനു സമീപത്തെ റോഡുകള്‍ തുറന്നത്.

കോട്ടയത്ത് നിന്ന് മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത മാസ്ക് ധരിച്ചെത്തിയ ചില മാധ്യമ പ്രവർത്തകരോട് അത് നീക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. പകരം നീല മാസ്ക് സംഘാടകർ തെന്നെ നൽകി. മുഖ്യമന്ത്രിയുടെ നിരവധി അകമ്പടി വാഹനങ്ങൾ കലൂരിൽ മെട്രോ സ്റ്റേഷന് സമീപം നിർത്തി. ഇതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. നൂറു കണക്കിന് പൊലീസുകാരെ വിന്യസിച്ചുള്ള സുരക്ഷയായിരുന്നു കൊച്ചിയിലും ഒരുക്കിയത്