Post Header (woking) vadesheri

ഗുരുവായൂരിലെ സ്വർണ കവർച്ച , മോഷ്ടവിന്റെ സി സി ടി വി ദൃശ്യം പുറത്ത് വിട്ട് പോലീസ്

Above Post Pazhidam (working)

ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിലെ സ്വർണക്കവർച്ചയിൽ സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ട് മോഷ്ടാവിനെ തേടി പോലീസ്. സി.സി.ടി.വിയിൽ പതിഞ്ഞ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ടീ ഷർട്ടും പാന്റും ധരിച്ചയാളെ കുറിച്ച് അറിയാവുന്നവരോ, സൂചനകൾ അറിയുന്നവരോ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് പോലീസ് സമൂഹമാധ്യമ പേജിലാണ് ചിത്രം പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ 12നായിരുന്നു തമ്പുരാൻ പടിയിൽ പ്രവാസി സ്വർണവ്യാപാരി കുരിഞ്ഞിയിൽ ബാലന്റെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നത്. വീട്ടുകാർ സിനിമക്ക് പോയ സമയത്തായിരുന്നു കവർച്ച.

Ambiswami restaurant

വീടുമായും സ്വർണവും പണവും വീട്ടിലുണ്ടെന്ന് കൃത്യമായി അറിയുന്നയാളുമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മോഷ്ടാവിന്റെ രൂപം വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നുവെങ്കിലും ദൃശ്യങ്ങളിലെ വ്യക്തത കുറവാണ് പോലീസിന് തിരിച്ചടിയായത്. കവർച്ചക്ക് നാല് ദിവസം പിന്നിട്ടുവെങ്കിലും പ്രതിയെ കുറിച്ച് ഇനിയും സൂചനകളൊന്നുമായില്ല. മുപ്പതോളം പേരെ ഇതിനകം ചോദ്യം ചെയ്തുവെങ്കിലും കവർച്ചയുമായി ബന്ധപ്പെട്ട ഒരു തുമ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം പുറത്ത് വിട്ടുള്ള അന്വേഷണം. ദൃശ്യങ്ങളിലുള്ളയാളുടെ വസ്ത്രധാരണം രൂപസാദൃശ്യം എന്നിവയെക്കുറിച്ച് ഗുരുവായൂർ പോലീസ് സ്റ്റേഷൻ – 04885230100,
ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ – 9497962644
അസി. കമ്മീഷണർ ഓഫ് പോലീസ്, ഗുരുവായൂർ – 04872550007 എന്നിവരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Second Paragraph  Rugmini (working)