Above Pot

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ഗവർണർക്ക് ബിപ്ലബ് രാജിക്കത്ത് നൽകി. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പടെ ഉയർത്തിയിരുന്നു.ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിപ്ലബിന്റെ രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയതിന് തുടർന്ന് പ്രതിപക്ഷ പാർട്ടികളിലെ ​പ്രവർത്തകർക്കെതിരെ വലിയ രീതിയിൽ ആക്രമണങ്ങൾ നടന്നിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

ഇത് കനത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റിയിരിക്കുന്നത്. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. കേന്ദ്രമന്ത്രി ഭുപീന്ദർ യാദവിനേയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്​ഡയേയും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബി.ജെ.പി നിരീക്ഷകരായും നിയമിച്ചിട്ടുണ്ട്