പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്ത് .
ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്തെത്തി. സി.പി.ഐയും ജനതാദളുമാണ് സി.പി.എമ്മിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം പ്യൂണ്‍മാരും സെക്രട്ടറി ഇന്‍ ചാര്‍ജും ചേര്‍ന്ന് ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നുവെന്നാണ് ഘടക കക്ഷി ഭരണ സമിതി അംഗങ്ങള്‍ പറയുന്നത്.
കണക്ക് എല്ലാ മാസവും ഭരണ സമിതിയില്‍ അവതരിപ്പിക്കണമെന്ന ചട്ടം സെക്രട്ടറി പാലിക്കുന്നില്ലെന്നും ഇടഞ്ഞു നില്‍ക്കുന്ന ഘടക കക്ഷികള്‍ ആരോപിച്ചു. ഭരണ സമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മിനിട്‌സ് ബുക്കില്‍ രേഖപ്പെടുത്താത്തതും ഭരണ സമിതിയില്‍ ബഹളത്തിന് കാരണമായി. ക്രമക്കേടുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടും സഹകരണ വകുപ്പ് അന്വേഷണം പോലും നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ബാങ്കിന്റെ ഭരണ സമിതി യോഗങ്ങളെല്ലാം ബഹളിത്തിലാണ് ഇപ്പോള്‍ അവസാനിക്കുന്നത്.