Above Pot

സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മതേതര കേരളം അവജ്ഞയോടെ തള്ളികളയും: കാന്തപുരം

ആലപ്പുഴ: സംസ്ഥാനത്തെ മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്, അതുകൊണ്ട് സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവർത്തനങ്ങളും ഇവിടെ വിലപ്പോകില്ലെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പറഞ്ഞു. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ(എസ് എസ് എഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനമായ എൻഹാൻസ് ഇന്ത്യ കോൺഫറൻസ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

ആരുടെയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ തകർന്നു പോകുന്നതല്ല കേരളത്തിന്റെ സൗഹൃദ സാംസ്കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാൻ പ്രാപ്തമായ ദൃഢതയുള്ള സമൂഹം ഇവിടെയുണ്ട്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സൗഹൃദത്തിന് തുരങ്കം വെക്കുന്ന തീവ്ര ആശയക്കാരുടെ അജണ്ടയിൽ വീഴാൻ പാടില്ല. രാഷ്ട്രീയ സംഘടനകൾ തമ്മിലുളള സംഘർഷത്തെ മത വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമായി അവതരിപ്പിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാ
നുമാണ്. അതിൽ ആരും വീണു പോകരുത്. വ്യക്തികൾ ചെയ്യുന്ന കുഴപ്പങ്ങൾക്കും അക്രമങ്ങൾക്കും മതത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേർത്തു . എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ ജാഫർ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലാണ് എൻ ഹാൻസ് ഇന്ത്യ കോൺഫറൻസ് നടന്നത്.

Second Paragraph (saravana bhavan