Header 1 = sarovaram
Above Pot

വാനിൽ വർണം വിതറി സാമ്പിൾ വെടിക്കെട്ട്

തൃശൂർ : വെടിക്കെട്ട് പ്രേമികളെയും പൂരപ്രേമികളെയും മനം നിറച്ച് സാമ്പിൾ വെടിക്കെട്ട്. നിശ്ചിത സമയത്തിനും മണിക്കൂറുകൾ വൈകിയാണ് സാമ്പിളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിൻറെയും പെയ്തിറക്കം. രാത്രി എട്ടോടെയാണ് പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തിയത്. അമിട്ടുകളും ഗുണ്ടുകളും വാനിൽ പൊട്ടിച്ച് വിരിഞ്ഞു. കന്നിക്കാരന്റെ പകപ്പില്ലാതെ വർഗീസ് മികവ് കാണിച്ചു.

Astrologer

മുക്കാൽ മണിക്കൂറിന് ശേഷമാണ് തിരുവമ്പാടി സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടിക്കു വേണ്ടി ആദ്യമായി ഒരു വനിത വെടിക്കെട്ടൊരുക്കുന്നതിൻറെ ആകാംഷയിൽ കാത്തിരുന്ന് മടുത്തവരുടെ മുഖം തെളിയിച്ചാണ് ഷീനയുടെ കരവിരുത്. നിറഞ്ഞ കയ്യടികളോടെയും ആരവങ്ങളോടെയുമാണ് തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ട് പൊട്ടി തീർന്നപ്പോൾ ഷൈനിക്കുള്ള അഭിനന്ദനം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു സാമ്പിള്‍ വെടിക്കെട്ട്. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് നേരത്തെ തന്നെ അടച്ചു കെട്ടി. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍ നിന്നാണ് ജനക്കൂട്ടം സാമ്പിൾ വെടിക്കെട്ട് കണ്ടത്

മുന്‍ വര്‍ഷങ്ങളില്‍ സാമ്പിള്‍ കാണാന്‍ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്‌റു പാര്‍ക്ക് മുതല്‍ ജോസ് തിയേറ്റര്‍ (ഇന്ത്യന്‍ കോഫി ഹൗസ് വരെ) ജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നു. ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ട് പൂര്‍ണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചതോടെ പ്രതിഷേധമായി. ജില്ലയിലെ മന്ത്രിമാരായ കെ. രാജന്‍, കെ.രാധാകൃഷ്ണന്‍, ആര്‍. ബിന്ദു എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

ആര്‍ക്കും കാണാനല്ലെങ്കില്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങള്‍ ഉന്നയിച്ചു. കാണാന്‍ ആളില്ലെങ്കില്‍ സാമ്പിള്‍ പൊട്ടിക്കുന്നില്ലെന്നും തങ്ങള്‍ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങള്‍ സ്വീകരിച്ചു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏര്‍പ്പെടുത്തിയതെന്നു പോലീസ് വിശദീകരിച്ചു.

നിയന്ത്രണം നടപ്പാക്കിയശേഷം മാറ്റാനാവില്ലെന്നും ഇക്കാര്യത്തില്‍ മുന്‍പേ സര്‍ക്കാര്‍ ധാരണയുണ്ടാക്കണമായിരുന്നുവെന്ന നിലപാടുമാണ് പോലീസിന്. ഒടുവില്‍ സാമ്പിള്‍ പൊട്ടിക്കാനും നാളെ പ്രത്യേക യോഗം ചേര്‍ന്നു പൂരപ്പിറ്റേന്നുള്ള വെടിക്കെട്ടിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളില്‍ ഇളവിനെക്കുറിച്ച് ചര്‍ച്ച നടത്താനും ധാരണയായി.

Vadasheri Footer