Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വഴിപാടുകളിൽ 62.25 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനം

ഗു​രു​വാ​യൂ​ര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച വഴിപാടുകളിൽ റെക്കോർഡ് വരുമാനം. 62,25,026 രൂപയാണ് വിവിധ വഴിപാടുകളിൽ നിന്നായി ഭഗവാന് ലഭിച്ചത് , ആദ്യമായാണ് ഒറ്റ ദിവസം 62.25 ലക്ഷം രൂപ വഴിപാട് ഇനത്തിൽ ലഭിക്കുന്നത് ഞായറാഴ്ച 54.34 ല​ക്ഷം രൂ​പ​യാണ് ലഭിച്ചത് .
30,26,030 രൂ​പ​യു​ടെ തു​ലാ​ഭാ​രം ഉ​ണ്ടാ​യി. 5,84,999 രൂപയുടെ പാ​ല്‍പാ​യ​സവും 2,41,290 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി വ​രി നി​ല്‍ക്കാ​തെ പ്ര​ത്യേ​ക ദ​ര്‍ശ​ന​ത്തി​നു​ള്ള 4500 രൂ​പ​യു​ടെ നെ​യ്‌​വി​ള​ക്ക് വ​ഴി​പാ​ട് 94 പേ​രും 1000 രൂ​പ​യു​ടേ​ത് 975 പേ​രും ശീ​ട്ടാ​ക്കി.839 കുരുന്നുകളുടെ ചോ​റൂ​ണും ഉ​ണ്ടാ​യി. 4 വി​വാ​ഹ​ങ്ങ​ൾ മാത്രമെ ശീട്ടാക്കിയിരുന്നുള്ളു .പെരുന്നാൾ അവധി കാരണം വൻ ഭക്ത ജനത്തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്

Vadasheri Footer