Post Header (woking) vadesheri

മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട, ആറ് പേർ പോലീസ് പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട. ചങ്ങരംകുളം സ്വദേശികളായ ആറ് പേർ പോലീസ് പിടിയിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ അഗസ്റ്റിൻ (22), ചങ്ങരംകുളം മാന്തടം പേരാത്ത് പറമ്പിൽ അബിൻ (25), ആലംകോട് കോടായിക്കൽ വിപിൻദാസ് (26), മാന്തടം പേരാത്ത് പറമ്പിൽ നിഖിൽ (23) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആദിത്യ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വടക്കേക്കാട് മന്നലാംകുന്ന് ബീച്ച് പരിസരത്ത് പോലീസ് പരിശോധന നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ പ്രതികളില്‍ അബിനെ ലഹരിവസ്തുക്കളുമായി പോലീസും, ദിനേശ് എക്‌സൈസും നേരത്തെ പിടികൂടിയിട്ടുണ്ട്. അഡീഷണല്‍ എസ് ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സവിന്‍ കുമാര്‍, വുമണ്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേം ദീപ്, അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് വരും ദിവസങ്ങളില്‍ ബീച്ചുകള്‍ , ഒഴിഞ്ഞ പറമ്പുകള്‍, പഴയ കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുമെന്നെ് എസ്എച്ച്ഒ അറിയിച്ചു. ഇതിനായി എസ് ഐ മാരായ രാജീവ് , അന്‍വര്‍ ഷാ എന്നിവരും സിപിഒ മാരായ രജനീഷ്, സുജിത്, രന്ദീപ്, മിഥുന്‍, എന്നിവര്‍ അടങ്ങിയ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതായും വടക്കേക്കാട് എസ് എച്ച് ഒ അമൃത് രംഗന്‍ വ്യക്തമാക്കി.