Header 1 vadesheri (working)

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് വിഷു സദ്യനൽകി.

Above Post Pazhidam (working)

ഗുരുവായൂർ : വിഷുനാളിൽ അർഹരായവർക്ക് വിഷു സദ്യയും, വിഷു കൈനീട്ടവും ,വസ്ത്രദാനവും നൽകി ചേംബർ ഓഫ് കോമേഴ്സ് . ചേംബർ ഓഫ് കോമേഴ്സ് നടത്തി വരുന്ന വിശക്കുന്നവയറിനൊരു പൊതിചോറ് പദ്ധതിയുടെ ഭാഗമായാണ് ഏകദേശം 400 പേർക്ക് വിഭവസമൃദ്ധമായ സദ്യയും വിഷു കൈനീട്ടവും വസ്ത്ര ദാനവും നൽകിയത്.പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ തെക്കുമുറി ഹരിദാസ് നഗറിലാണ് സദ്യ നൽകിയത്.

First Paragraph Rugmini Regency (working)

അർഹരായവർക്ക് ഭക്ഷണം വിളമ്പി കൊടുത്ത് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ : വി കെ വിജയൻ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹനകൃഷ്ണൻ ദീപ പ്രകാശനം നടത്തി
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ വസ്ത്രദാനം നിർവഹിച്ചു
ചേംബർ സെക്രട്ടറി അഡ്വ:രവിചങ്കത്ത് വിഷു കൈനീട്ടം നൽകി. ചേംബർ പ്രസിഡണ്ട് കെ.പി.എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ശിവദാസൻ, മോഹൻദാസ് ചേലനാട്, പി.മുരളീധര കൈമൾ, ആർ.വി. റാഫി, മുരളി അകമ്പടി, സേതു കരിപ്പോട്ട്,ഉണ്ണികൃഷ്ണൻ, ശശി ചൊവ്വല്ലൂർ എന്നിവർ പ്രസംഗിച്ചു

Second Paragraph  Amabdi Hadicrafts (working)