Above Pot

പാലയൂരിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ

ചാവക്കാട് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടത്തിയ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണവും തുടർന്ന് ചാവക്കാട്ടേക്ക് നടത്തിയ നഗരി കാണിക്കൽ പ്രദക്ഷിണവും വിശ്വാസികളെ ആത്മീയമായി ഒരുക്കി. യേശു ക്രിസ്തുവിന്റെ കുരിശിലേറ്റി മരണം ഏറ്റുവാങ്ങിയതിനെ അനുസ്മരിച്ച് രാവിലെ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന തിരുകർമ്മങ്ങളിൽ വിശ്വാസികൾ ആത്മീയതയോടെ പങ്കെടുത്തു. ദിവ്യബലിയിലും മറ്റു തിരുകർമ്മങ്ങളിലും ഫാദർ മിഥുൻ വടക്കേത്തല മുഖ്യ കാർമ്മികത്വം വഹിച്ചു.
വലിയ നോമ്പിന്റെ അവസാനത്തിൽ ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണകൾ ഓർത്ത് ദു:ഖവെള്ളി തിരുകർമ്മങ്ങൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടത്തി. രാവിലെ സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സജി കിഴക്കേക്കര ദുഖവെള്ളിയുടെ വചന സന്ദേശം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി ഡോ. ഡേവിസ് കണ്ണമ്പുഴ , ഫാദർ ജോജോ ചക്കും മൂട്ടിൽ , ഫാദർ ജോൺ വാകപള്ളി . വൈകീട്ട് 4 മണിക്ക് ദേവാലയത്തിന് ചുറ്റും റോഡിൽ കുരിശിന്റെ വഴി പീഢാനുഭവ പ്രാർത്ഥനയും തുടർന്ന് ചാവക്കാട് നഗരത്തിലേക്ക് നഗരി കാണിക്കൽ പ്രദക്ഷിണവുമുണ്ടായിരുന്നു. തുടർന്ന് വൈകീട്ട് തീർത്ഥകേന്ദ്രത്തിൽ ബ്രദർ ആൽബിൻ ചൂണ്ടൽ ദു:ഖവെള്ളി സന്ദേശം നൽകി. തീർത്ഥാടന കേന്ദ്രം സെക്രട്ടറി സി കെ ജോസ് , പ്രതിനിധി യോഗം സെക്രട്ടറി ജോയ് ചിറമ്മൽ , കൈക്കാരന്മാരായ തോമസ് കിടങ്ങൻ , ഫ്രാൻസിസ് മുട്ടത്ത് , ബിനു താണിക്കൽ , ഇ എഫ് ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Vadasheri Footer