Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ ബോംബ് ഭീഷണി , സജീവനെ കോടതി റിമാൻഡ് ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് ഭീഷണി നടത്തിയ സജീവനെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു ഇന്നലെ രാത്രിയാണ് ഗുരുവായൂരിൽ വാടകക്ക് താമസിക്കുന്ന തൃശൂർ പുല്ലഴി കെ എസ് ഇ ബി റോഡിൽ കോഴിപറമ്പിൽ വീട്ടിൽ മോഹനൻ മകൻ സജീവൻ (52 ) പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി പെടുത്തിയത് ,ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ കെ. ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മണിക്കൂറിനകം മമ്മിയൂരിൽ നിന്നും സജീവനെ കസ്റ്റഡിയിൽ എടുത്തു .

First Paragraph  728-90

പ്രതിക്ക് ഉണ്ടായിരുന്ന ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയും തുടർന്ന് പ്രതിയെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ചാവക്കാട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു , നിരവധി കേസിലെ പ്രതിയായ സജീവനെ കഴിഞ്ഞ വർഷം തൃശൂർ കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി പെടുത്തിയതിന് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ മുല്ലപ്പെരിയാറിലും ഇയാൾ ബോംബ് ഭീഷണി ഉഅയർത്തിയിരുന്നു മദ്യപിക്കുന്നതിനിടക്കാണ് പോലിസിന് പണി കൊടുക്കാൻ വേണ്ടി ബോംബ് ഭീഷണി ഉയർത്തുന്നതത്രെ

Second Paragraph (saravana bhavan