Header 1 vadesheri (working)

ഗുരുവായൂരിൽ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം റോഡിലേക്ക് പൊട്ടിവീണു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ഇടിയോടു കൂടിയ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം പൊട്ടിവീണു. നഗരസഭ അഗതിമന്ദിരത്തിനു മുൻവശമുള്ള ആശാനികേത് എന്ന വീടിൻ്റെ മുറ്റത്തു റോഡിനോടു ചേർന്നു നിൽക്കുന്ന വലിയ മാവിൻ്റെ വലിയ ശിഖരമാണ് 7 മണിക്ക് റോഡിലേക്കു വീണത് , മരം വീണതു മൂലം വൈദ്യു തി കമ്പികൾ പൊട്ടുകയും വൈദ്യുതി പൂർണ്ണമായും തകരാറിലാവുകയും ചെയ്തു. വാർഡ് കൗൺസിലർ കെ പി ഉദയൻ അറിയിച്ചതനുസരിച്ച് വൈദ്യു തി വിഭാഗം ജീവനക്കാരും, ഫയർഫോഴ്‌സും’; പോലീസും സ്ഥലത്തെത്തി.
വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ മരക്കൊമ്പ് മുറിച്ചു നീക്കം ചെയ്തു.. കനത്ത മഴയാണ് ബുധനാഴ്ച വൈകീട്ട് മേഖലയിൽ പെയ്തിറങ്ങിയത് ഇതോടെ വൈദ്യുതി വിതരണവും തടസപ്പെട്ടു രാത്രി ഒന്പതരയോടെയാണ് വൈദ്യുതി ബന്ധം പൂർവസ്ഥിതിയിൽ ആയത്

First Paragraph Rugmini Regency (working)