ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയിൽ.
ഗുരുവായൂർ : രണ്ടു ദിവസം മുൻപ് ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ ഗുരുവായൂർ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി . തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കൈപ്പറമ്പ് പോന്നോർ കാര്യാട്ടുകര വീട്ടിൽ സനീഷിന്റെ ഭാര്യ ഹരിത(28) യുടെ മൃതദേഹം കണ്ടെത്തിയത് . ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ്. കഴിഞ്ഞ രണ്ടിന് രാവിലെ സൊസൈറ്റിയിൽ അടക്കാനായി 5000 രൂപയുമായി സ്കൂട്ടറിൽ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു യുവതി . മുണ്ടൂരിൽ വാഹനം വെച്ച് സമീപത്തെ കടയിൽ നിന്നും ഒൻപതരയോടെ രണ്ട് മാസ്കും വാങ്ങിയിരുന്നു . റോഡരുകിൽ കിടന്നിരുന്ന ഒരു വെളുത്ത കാറിന് സമീപം വരെ പോകുന്നത് കണ്ടത്രെ . അതിനിടയിൽ മറ്റൊരു വലിയ വാഹനം കാറിനെ മറി കടന്ന് പോയി .വാഹനം പോയി കഴിഞ്ഞപ്പോൾ കാറും യുവതിയും അപ്രത്യക്ഷമായിരുന്നു എന്ന് ധൃക്സാക്ഷികൾ . പുതിയ ഡ്രസ് ധരിച്ചാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയതെന്നും പറയുന്നു. പ്രാദേശിക ചാനലിൽ കേബിൾ ജോലിക്കാരൻ ആണ് സനീഷ് അഞ്ചര വയസുകാരൻ ആയ ധ്രുവൻ നന്ദ് ഏക മകൻ ആണ് . ഗുരുവായൂർ എടപ്പുള്ളി റോഡിൽ കുറുവങ്ങാട്ടിൽ സുരേഷിന്റെ മകളായ ഹരിതയുടെ വിവാഹം നടന്നത് ഏഴ് വർഷം മുൻപാണ് . സ്ഥലത്ത് എത്തിയ തൃത്താല പോലീസ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി . കോവിഡ് പരിശോധനക്ക് ശേഷം നാളെ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടം നടത്തും . പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് തൃത്താല പോലീസ് പറഞ്ഞു . യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ മരുന്നിന്റെ കുറി പടികൾ അല്ലാതെ പണം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തൃത്താല പോലീസ് കൂട്ടിച്ചേർത്തു.