കെ റെയിൽ ,കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ യൂത്ത് കോൺഗ്രസ്സുകാർ തെരുവിലുണ്ടാവും : റിജിൽ മാക്കുറ്റി
ചാവക്കാട് : കെ-റെയിലിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ കേരളത്തിലെ യൂത്ത് കോൺഗ്രസ്സുകാർ തെരുവിലുണ്ടാവുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു കെ-റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചാവക്കാട് താലൂക്ക് ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കൊണ്ട് റിജിൽ മാക്കുറ്റി പറഞ്ഞു
നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. എം നൗഫൽ, ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താക്കലി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വി കെ സുജിത്ത്, കെ ബി വിജു, പി കെ ഷനാജ്, നിയോജകമണ്ഡലം ഭാരവാഹികളായ തെബ്ഷീർ മഴുവഞ്ചേരി, ഷൈമിൽ കരീം എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.പി മുനാഷ്, വി.എസ് നവനീത്, മുജീബ് റഹ്‌മാൻ, മണ്ഡലം പ്രസിഡന്റുമാരായ ഫത്താഹ് മന്നലാംകുന്ന്, ഹസീബ് വൈലത്തൂർ, രഞ്ജിത്ത് പാലിയത്ത്, നവീൻ മുണ്ടൻ, മിധുൻ മധുസൂദനൻ, എൻ.എച്ച് ഷാനിർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഫദിൻ രാജ്, കെ. ബി സുബീഷ്, നിസാമുദ്ധീൻ ഇച്ചപ്പൻ, വിനീത് വിജയൻ, പ്രജോഷ് പ്രതാപൻ, ഗോകുൽ കൃഷ്ണ, സജീവ് വടക്കേക്കാട്, റംഷാദ് മല്ലാട്, റിഷി പാലയൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.