ഗുരുവായൂർ : ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. പെരിയമന ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജാ കാർമികത്വം നിർവഹിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലമേറ്റി. തെച്ചിക്കോട്ടുകാവ് ദേവീദാസനും, ചോപ്പീസ് കുട്ടിശങ്കരനും പാറ്റാനകളായി അണിനിരന്നു. ചൊവ്വന്നൂർ സുധാകരനും സംഘവും നയിച്ച പഞ്ചവാദ്യം, പാണ്ടിമേളം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി. സ്ത്രീ സമുദായം തിറയും പൂത്താലവും , ഞാറയിൽ പറമ്പ്,രാജൻപടി പരിസരത്തുനിന്ന് കരിങ്കാളിക്കൂട്ടവും, പുനർജ്ജനി കമ്മിറ്റിയുടെ കാളകളിയും മരംകൊട്ടുപാട്ടും ഉണ്ടായിരുന്നു . രാത്രി 10.30 ന് താലവും, പുലർച്ചെ എഴുന്നള്ളിപ്പും തുടർന്ന് ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിച്ചു