Above Pot

സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പൊതുയോഗവും നടത്തി

ഗുരുവായൂർ : സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഗുരുവായൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.നഗരം ചുറ്റിയ പ്രകടനത്തിനു ശേഷം ഗുരുവായൂർ കിഴക്കേ നടയിലെ സമരപ്പന്തലിൽ ചേർന്ന പൊതു യോഗം സി പി ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ഉണ്ണി വാറണാട്ട് അധ്യക്ഷനായി. ,സി വി .ശ്രീനിവാസൻ, ഗീത രാജൻ, ലത പുഷ്ക്കരൻ , മായാമോഹനൻ, എം.മോഹൻദാസ്, കെ.എ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു ഗോപി മനയത്ത്, സ്വാഗതവും, ജയിംസ്ആളൂർ നന്ദിയും പറഞ്ഞു.

Vadasheri Footer