Above Pot

ജാഗൃതി ഗുരുവായൂർ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ഐ.എം.എയുടേയും ആര്യ ഐ കെയറിന്റേയും ജാഗൃതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ . സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേത്ര ചികിത്സ നടത്താൻ കഴിയാതെ വിഷമിക്കുന്നവരെ വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച നേത്രശ്രീ പദ്ധതി .എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് നഗരസഭ ചെയർമാൻ.എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗവ. യു. പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഐ.എം.എ പ്രസിഡന്റ് ഡോ. ജിജു കണ്ടരാശ്ശേരി അധ്യക്ഷനായി. ,

First Paragraph  728-90

Second Paragraph (saravana bhavan

പ്രൊഫ.എൻ.വിജയൻ മേനോൻ ആമുഖ പ്രസംഗം നടത്തി. ജാഗൃതി ജനറൽ സെക്രട്ടറി സി.സജിത് കുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ, ശോഭ ഹരി നാരായണൻ, ഐ.എം. എ മുതിർന്ന അംഗങ്ങളായ ഡോ.വി.രാമചന്ദ്രൻ, ഡോ.ആർ. വി.ദാമോധരൻ, പ്രസ് ഫോറം പ്രസിഡന്റ് പി.കെ.രാജേഷ് ബാബു, പ്രസ്ക്ലബ് സെക്രട്ടറി സജീവ് കുമാർ ,ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. രങ്കണ്ണ കുൽക്കർണ്ണി, ഗുരുവായൂർ മുൻ ചെയർപേഴ്സൺ വി. എസ്.രേവതി ടീച്ചർ,എം.അനൂപ്,കെ എസ്. സജിത്ത് കുമാർ,കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഗവ.യുപി.സ്ക്കൂളിൽ നടന്ന നേത്ര പരിശോധന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ഡോ.കെ.ബി മിനുദത്ത്, ഡോ. ലേഖ എന്നിവർ രോഗികളെ പരിശോധിച്ചു. ഇരുപതോളം പേരെ സൗജന്യ തിമിര ശസ്ത്രക്രിയ്ക്ക് തിരഞ്ഞെടുത്തു .