Post Header (woking) vadesheri

അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു

Above Post Pazhidam (working)

തൃശൂർ: അക്ഷരായനം വായനോത്സവം അനുമോദനച്ചടങ്ങിൻ്റെ ഭാഗമായി, സ്ഥിരം പംക്തി പ്രസിദ്ധീകരിക്കുന്ന അഡ്വ. ഏ.ഡി.ബെന്നിയെ ആദരിച്ചു. തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് സാഹിത്യകാരൻ സി.ആർ.ദാസ്, ബെന്നിയെ ആദരിച്ചത്.

Ambiswami restaurant

നിയമം, ചരിത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള പംക്തി സോഷ്യൽ മീഡിയയിൽ കൈകാര്യം ചെയ്തുവരുന്നതിനാണ് ആദരം നടത്തിയത്. എഴുനൂറിലധികം വീഡിയോ കുറിപ്പുകൾ ഇതിനോടകം പ്രസിദ്ധീകരിച്ച് കഴിഞ്ഞിരിക്കുന്നു. മന്ത്രി കെ.രാധാകൃഷ്ണൻ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ സാഹിത്യകാരന്മാരായ ടി.ഡി.രാധാകൃഷ്ണൻ ,ഡോ.സി. രാവുണ്ണി, ഡോ.ഇ.സന്ധ്യ, ഡോ. ടി.വി.സജീവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.