പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി വിന്നർ ക്ലബിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 12 അംഗ സംഘത്തെയാണ് കണ്ടാണശേരി പോലീസ് പിടികൂടിയത് . ഇവരിൽ നിന്നും 2,47,360 രൂപ കണ്ടെത്തു .പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു .

കണ്ടെടുത്ത പണം പോലീസ് കോടതിക്ക് കൈമാറും. ചീട്ട് കളിച്ചു പണം നഷ്ടപ്പെട്ട ആരോ പോലീസിൽ വിളിച്ചു വിവരം അറിയിച്ചതിനെ തുടർന്ന് വൈകീട്ട് ക്ലബിൽ നടത്തിയ റെയ്‌ഡിൽ ആണ് പ്രതികൾ കുടുങ്ങിയത് . അറസ്റ്റ് വിവരം പുറത്ത് അറിയാതിരിക്കാൻ പോലിസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി എന്ന ആരോപണവും ഉയരുന്നുണ്ട്