നഗര സഭയുടെ അനാസ്ഥ ,അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു
ഗുരുവായൂർ : നഗര സഭയുടെ അനാസ്ഥ കാരണം കിഴക്കെ നടയിൽ അമ്പാടി പാർക്കിൽ അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു . ഗുരുവായൂർ ക്ഷേത്രദർശനത്തിനു എത്തിയ പെരിന്തൽമണ്ണ സ്വദേശി ജനാർദ്ദനന്റെ കാർ ആണ് കുഴിയിൽ വീണത് . നഗര സഭ പണം വാങ്ങി പാർക്കിങ് നടത്തുന്ന സ്ഥലത്ത് രാത്രി 8.30 ഓടെയാണ് അപകടം സംഭവിച്ചത് .
സമീപത്തെ കടക്കാരും ഓട്ടോ റിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് കുഴിയിൽ വീണ കാർ പൊക്കി മാറ്റി വെച്ചു. ഇത് ഇവിടെ സ്ഥിരം സംഗതി ആണെന്ന് സമീപ കടക്കാർ ആരോപിച്ചു . വിവരം അറിഞ്ഞെത്തിയ നഗര സഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ , കൗൺസിലർ സി എസ് ‘ സൂരജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ വി എസ് നവനീത് , ആനന്ദ് രാമകൃഷ്ണൻ, ജോയൽ കാരക്കാട് , വിഷ്ണു അനന്തൻ, എന്നിവർ ചേർന്ന് അപകടാസ്ഥയിലുണ്ടായിരുന്ന കുഴി താത്ക്കാലികമായി സ്ലാബിട്ട് മൂടുകയും അപകടസൂചന സിഗ്നൽ സ്ഥാപിക്കുകയും ചെയ്തു.