Madhavam header
Above Pot

ഗുരുവായൂര്‍ പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു

ഗുരുവായൂര്‍ : ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവയൂര്‍ ഇന്ദ്രസെന്‍ കോലമേറ്റും. പറ്റാനകളായി വിഷ്ണുവും ശ്രീധരനും ഉണ്ടാകും. ഗോപി കൃഷ്ണനും ബാലുവും കരുതലായുണ്ടാകും.

Astrologer

ഉത്സവ സമാപന ദിവസമായ ബുധനാഴ്ച നടക്കുന്ന ആറാട്ടെഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവായൂര്‍ നന്ദനാണ് സ്വര്‍ണക്കോലമേറ്റുക. പറ്റാനകളായി ഗോകുലും ശ്രീധരനുമുണ്ടാകും. ചെന്താമരാക്ഷന്‍, ദാമോദര്‍ദാസ് എന്നിവര്‍ കരുതലാനകളായി ഉണ്ടാകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പ്രദക്ഷിണ ഓട്ടത്തിന് ഗജറാണി നന്ദിനിയേയും തെരഞ്ഞെടുത്തു.അന്ന് ഗോപി കണ്ണൻ കരുതൽ ആനയാകും.


.ദേവസ്വത്തിലെ ജീവ ധനം വിദഗ്ധസമിതിയാണ് ഉൽസവ ആറാട്ട്, പള്ളിവേട്ട ചടങ്ങുകൾക്കുള്ള ആനകളെ നിശ്ചയിച്ചത്.ചടങ്ങുകളിൽ മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വത്തിന് അനുമതി ലഭിച്ചത്

Vadasheri Footer