തൃശൂരിൽ 692 പേർക്ക് കൂടി കോവിഡ്; 1,631 പേർ രോഗമുക്തരായി.

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 692 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 298 പേരും വീട്ടു നിരീക്ഷണത്തിലുള്ള 6,923 പേരും ചേർന്ന് 7,913 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 1,631 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,63,175 ആണ്. 6,50,635 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

വെള്ളിയാഴ്ച സമ്പർക്കം വഴി 682 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും, ആരോഗ്യ പ്രവർത്തകരായ 03 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn
Rugmani 700-200

ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റർ ചേർത്ത് നിലവിൽ 11 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. 5,732 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,101 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,242 പേർക്ക് ആർടി പിസിആർ പരിശോധനയും, 389 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,50,687 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

First Paragraph Jitesh panikar (working)