Post Header (woking) vadesheri

ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് ഹൈക്കോടതിയിൽ കർണാടക സർക്കാർ

Above Post Pazhidam (working)

ബംഗളൂരു : ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോൾ കർണാടക ഹൈകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹിജാബ് നിരോധനം ഭരണഘടനയിലെ ആർട്ടിക്കൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദാഗിയാണ് ഇക്കാര്യത്തിലെ സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതിയിൽ അറിയിച്ചത്.

Ambiswami restaurant

ഹിജാബും കാവി ഷാളുകളും നിരോധിച്ചുള്ള കർണാടക സർക്കാറിന്റെ ഉത്തരവിനെതിരായ വാദങ്ങളേയും അഡ്വക്കറ്റ് ജനറൽ നിരാകരിച്ചു. പൂർണമായും നിയമങ്ങൾ പാലിച്ചാണ് അത്തരമൊരു ഉത്തരവ് സർക്കാർ പുറത്തിറക്കിയതെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം.മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഹിജാബ് മതേതരത്വത്തിന് എതിരായതിനാലാണ് നിരോധനമേർപ്പെടുത്തുന്നതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദം തിങ്കളാഴ്ചയും തുടരും

Second Paragraph  Rugmini (working)

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് കോളേജ് അധ്യാപിക രാജിവച്ചു. തുംക്കുരു പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് രാജിവച്ചത്. ഹിജാബ് ധരിച്ചെത്തിയ അധ്യാപകിയെ കഴിഞ്ഞ ദിവസം കോളേജിന് മുന്നില്‍ തടഞ്ഞിരുന്നു. ജോലിയിൽ പ്രവേശിച്ചത് മുതൽ ഹിജാബ് ധരിച്ചാണ് പഠിപ്പിക്കുന്നതെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും ചാന്ദിനിയുടെ രാജിക്കത്തില്‍ പറയുന്നു.

Third paragraph

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ ഇന്നും തടഞ്ഞതോടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. . മുസ്ലീംവിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ കൂട്ടത്തോടെ ക്ലാസുകള്‍ ബഹിഷ്കരിച്ചു. വിജയപുര സർക്കാർ കോളേജിന് മുന്നിൽ കുങ്കുമ കുറി തൊട്ടെത്തിയ വിദ്യാർത്ഥികളെയും തടഞ്ഞു. പലയിടങ്ങളിലും പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി.