Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം നടന്നു , സഹസ്ര കലശച്ചടങ്ങുകൾ ഞായറാഴ്ച.

Above Post Pazhidam (working)

ഗുരുവായൂര്‍:ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂജാവിധിക്രമങ്ങളില്‍ അതി പ്രാധാന്യമേറിയ തത്വഹോമവും തത്വകലശാഭിഷേകവും നടന്നു . രാവിലെ ശീവേലിക്കുശേഷം ഏഴ് മണിയോടെ നമസ്‌കാര മണ്ഡപത്തിലായിരുന്നു തതത്വകലശ ഹോമം നടന്നത് നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രിയാണ് തത്വകലശഹോമം നടത്തിയത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

മൂലവിഗ്രഹത്തിന്റെ ചൈതന്യക്ഷയം പരിഹരിയ്ക്കുന്നതിനായി 25-തത്വങ്ങളെ ആവാഹിച്ചുള്ള ഹോമ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടെ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് അഭിഷേകം ചെയ്തു. ശ്രീഗുരുവായൂരപ്പന് ഞായറഴ്ചയാണ് സഹസ്രകലശാഭിഷേകം. നെറ്റിപ്പട്ടവും, ആലവട്ടവും, വെഞ്ചാമരവും കൊണ്ട് അലങ്കരിച്ച കൂത്തമ്പലത്തിലെ കലശമണ്ഡപത്തില്‍ പത്മമിട്ട് 975-വെള്ളികുടങ്ങളിലും, 26-സ്വര്‍ണ്ണകുടങ്ങളിലും മന്ത്രപുരസരം ദ്രവ്യങ്ങളും, പരികലശവും നിറച്ച് പൂജകള്‍ നടത്തി.

Third paragraph

കലശാഭിഷേകത്തിനായി ഭഗവാന്റെ അനുമതി തേടുന്ന അനുജ്ഞ ചടങ്ങും രാത്രി തൃപുകയ്ക്ക്ശേഷം നടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ച് ആചാര്യ വരണത്തിന് ശേഷം നാലമ്പലത്തിനകത്തെ മുളയറയില്‍ മുളപ്പിച്ച നവധാന്യങ്ങള്‍, ക്ഷേത്രം കീഴ്ശാന്തിക്കാര്‍ കൂത്തമ്പലത്തിലെ കലശമണ്ഡപത്തിലേയ്ക്ക് എഴുന്നെള്ളിച്ചു ഞായറാഴ്ച്ച രാവിലെ 7-ന് കൂത്തമ്പലത്തില്‍നിന്നും ആയിരം കുടങ്ങളിലെ ദ്രവ്യങ്ങള്‍ ശ്രീലകത്തെത്തിച്ച് അഭിഷേകം നടത്തും.

തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ ബ്രഹ്മകലശം എഴുന്നെള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശചടങ്ങുകള്‍ക്ക് സമാപനമാകും. ബ്രഹ്മകലശത്തിന്റെ ഭാഗമായി ഞായറാഴ്ച്ച പുലര്‍ച്ചെ 4.30-മുതല്‍ 11-മണിവരെ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിയ്ക്കില്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ട ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാനുള്ള ആനയെ നേരത്തെ തെരഞ്ഞെടുത്ത ആറു ആനകളിൽ നിന്ന് നറുക്കിട്ടെടുക്കും. കുംഭമാസത്തിലെ പൂയ്യംനാളില്‍ തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ കൊടിയേറ്റവും നടക്കും