Post Header (woking) vadesheri

തൃശ്ശൂർ ജില്ലയിൽ 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 616 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,048 പേരും ചേർന്ന് 20,196 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 5,283 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,56,096 ആണ്. 6,31,623 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

വ്യാഴാഴ്ച സമ്പർക്കം വഴി 1,514 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 07 പേർക്കും, ആരോഗ്യ പ്രവർത്തകരായ 06 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 02 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 21 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Third paragraph Saravan bhavan

7,275 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,851 പേർക്ക് ആന്‍റിജൻ പരിശോധനയും, 5,054 പേർക്ക് ആർടി പിസിആർ പരിശോധനയും, 370 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ഇതുവരെ ആകെ 42,02,894 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)

ജില്ലയിൽ 15-18 വയസ്സ് വിഭാഗത്തിൽ 1,14,543 കുട്ടികൾ ഒരു ഡോസ് വാക്സിനും, 25,937 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.