കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആനയോട്ടം മുൻകാലങ്ങളിലെ പോലെ നടത്തണം : തിരുവെങ്കിടം പാനയോഗം
ഗുരുവായൂർ : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ഗുരുവായൂർ ഉത്സവ ആഘോഷത്തിൻ്റെ ആചാര – ഐതിഹ്യ പെരുമയുള്ള ആനയോട്ടത്തിൽ അഞ്ചു് ആനകളെ ഉൾപ്പെടുത്തി മുൻകാലങ്ങളെ പോലെ നടത്തണമെന്നു് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വാദ്യ താളമേളങ്ങളിൽ പരമാവധി പേരെ പങ്കെടുപ്പിയ്ക്കണമെന്നും പാനയോഗം ആവശ്യപ്പെട്ടു
അടിയന്തരമായിഗുരുവായൂർ ദേവസ്വം ഭരണസമിതി ചേർന്നു് ഇക്കാര്യങ്ങളിൽ ഉച്ചിതമായ നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു – പാനയോഗം.പ്രസിഡണ്ടു് ശശി വാറണാട്ട് യോഗത്തിൽ അദ്ധ്യക്ഷനായി. ഗുരുവായൂർ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ എടവന, മാധവൻ പൈക്കാട്ട്, ബാലൻ വാറണാട്ട്, ഷൺമുഖൻ തെച്ചിയിൽ, ഇ.ദേവീദാസൻ, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, പ്രീതാ മോഹൻ, ശ്യാമളൻ ഗുരുവായൂർ, രാജൻ കോക്കൂർ, ഇ.ഹരീഷ് എന്നിവർ സംസാരിച്ചു.