Post Header (woking) vadesheri

കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു , ഭാര്യക്ക് ഗുരുതരപരിക്കേറ്റു

Above Post Pazhidam (working)

തൃശൂർ : വടക്കാഞ്ചേരിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കാഞ്ചേരി ഇൻസൈറ്റ് എൻജിനിയേഴ്സ് കൺസ്ട്രക്ഷൻ മാനേജിങ്ങ് പാർട്ണർ ഇരട്ടകുളങ്ങര പടിഞ്ഞാറ്റിൽ (ഐശ്വര്യ) യിൽ വേലായുധന്റെ മകൻ അഭിലാഷ് (44) ആണ് മരിച്ചത്. വൈകീട്ട് ആറോടെ കരുതക്കാട് വെച്ചാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ക്വാളിസ് വാൻ നിയന്ത്രണം വിട്ട് വന്നിടിച്ചത്.

Ambiswami restaurant

അത്താണി മിണാലൂരിലെ എസ്. ബി .ഐ. ബ്രാഞ്ചിലെ ജീവനക്കാരിയായ ഭാര്യ രത്നാഭായിയെ (30) കൂട്ടി വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം പാലക്കാട് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ക്വാളിസ് വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. വടക്കാഞ്ചേരി ആക്ട് പ്രവർത്തകർ പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും അഭിലാഷിന്റെ മരണം സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റ രത്നാഭായി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അംബികയാണ് അഭിലാഷിന്റെ അമ്മ. വേദ റിഷി എന്നിവർ മക്കളാണ്.