Post Header (woking) vadesheri

പാവറട്ടിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി പി കുമാരൻ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : പ്രമുഖ കോൺഗ്രസ് നേതാവും പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.കുമാരൻ (80) നിര്യാതനായി. മണലൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്ന പി പി കുമാരൻ നാടിന്റെ വികസനത്തിനും ജനനന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി എന്നെന്നും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

Ambiswami restaurant

റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നേതാവും മികച്ച സഹകാരിയുമായിരുന്നു അദ്ദേഹം. ദീർഘകാലം ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റും , ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു

Second Paragraph  Rugmini (working)