Header 1 = sarovaram
Above Pot

ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമെന്ന് ആക്ഷേപം.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,ഭരണ സമിതിയിലെ ഒരംഗമായ അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമെന്ന് ആക്ഷേപം , ആദ്യമായാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഇത്തരം ഒരു അവസ്ഥ സംജാതമായത് , രണ്ടു വർഷം കാലാവധി ഉള്ള ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതോടെ സ്വമേധയ അംഗങ്ങളുടെയും കാലാവധി അവസാനിച്ചതായാണ് ഇത് വരെ കണക്കാക്കിയിരുന്നത് .

Astrologer

കഴിഞ്ഞ ഭരണസമിതി വന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് കെ വി മോഹനകൃഷ്ണനെ സർക്കാർ നോമിനേറ്റ് ചെയ്തത് . എൻ സി പിയിലെ തർക്കമായിരുന്നു ഒരു വർഷം നഷ്ടപ്പെടാൻ കാരണം , രണ്ടു വർഷ കാലാവധിയിലേക്ക് ആണ് തന്നെ സർക്കാർ നിയോഗിച്ചതെന്ന സാങ്കേതികത്വം പറഞ്ഞാണ് മോഹന കൃഷ്ണൻ തൽസ്ഥാനത്ത് തുടരുന്നത് . രണ്ടു വർഷം മാത്രം കാലാവധിയുള്ള ഭരണ സമിതിയിലേക്കാണ് തന്നെ സർക്കാർ നിയമിച്ചതെന്ന കാര്യം അദ്ദേഹം സൗകര്യ പൂർവ്വം മറന്നു പോകുന്നതായാണ് ആക്ഷേപം. ഇതിനു മുൻപ് പല അംഗങ്ങളെയും ഇത് പോലെ സർക്കാർ നോമിനേറ്റ് ചെയ്തിട്ടുണ്ട് അവരാരും സാങ്കേതികത്വം പറഞ്ഞു ഭരണ സമിതിയിൽ തൂങ്ങി കിടന്നിട്ടില്ല .

ഉപ തിരഞ്ഞെടുപ്പിൽ എം എൽ എ ആയ ആൾ എം എൽ എയുടെ കാലാവധി 5 വർഷമാണ് അത് കൊണ്ട് താൻ തന്നെ ആണ് അഞ്ചു വർഷത്തെ എം എൽ എ എന്ന് അവകാശം ഉന്നയിക്കുന്നത് പോലെയാണ് മോഹന കൃഷ്ണന്റെ നിലപാട് എന്ന പരിഹാസമാണ് പൊതു സമൂഹത്തിൽ നിന്നും ഉയരുന്നത് . നിയമങ്ങളെ ബഹുമാനിക്കുന്ന , ക്ളീൻ ഇമേജിന് ഉടമയുമാണെന്ന് അവകാശ പ്പെടുന്ന പരിണത പ്രജ്ഞനായ വക്കീലിലിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം നിലപാട് അദ്ദേഹത്തെ ബഹുമാനിക്കുന്നവരെ പോലും അത്ഭുത പ്പെടുത്തി . ദേവസ്വം നിയമത്തെ തെറ്റായി വ്യഖ്യാനിച്ച ചില ഉദ്യോഗസ്ഥർ കെ വി മോഹന കൃഷ്ണനെ കെണിയിൽ വീഴ്ത്തിയതാകും എന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ .

ദേവസ്വം നിയമ പ്രകാരം കമ്മിറ്റി എന്നു പറഞ്ഞാൽ ആക്ടിൻ കീഴിൽ വകുപ്പ് 3 പ്രകാരം ഉണ്ടായ കമ്മിറ്റി ആയിരിക്കണം. അർദ്ധ ഭരണസമിതി എന്നൊ, ശിഷ്ട ഭരണ സമിതി എന്നൊ, ഭാഗിക കമ്മിറ്റി എന്നൊ ഗുരുവായൂർ ദേവസ്വം ആക്ടിൽ പറയുന്നില്ല. അതിനാൽ കാലാവുധി പൂർത്തിയായി പുറത്തു പോയ ഭരണ സമിതിയിലെ ഏതെങ്കിലും മുൻ അംഗങ്ങളെ പങ്കെടുപ്പിച്ച് ഭരണ സമിതിയുടെ അഭാവത്തിലുള്ള ഒരു താല്കാലിക ഭരണ സംവിധാനത്തിന് പ്രവർത്തനം സാധ്യമല്ല.
മാത്രമല്ല, അപ്രകാരമുള്ള മീറ്റിങ്ങുകളിൽ സത്യ പ്രതിജ്ഞയൊ, ചെയർമാനൊ, കാസ്റ്റിങ് വോട്ടൊ ഇത്യാദി കാര്യങ്ങളും ഇല്ലെന്നതും പ്രധാനമാണ്. ക്ഷേത്രത്തിലെ സ്ഥിരാംഗങ്ങൾ മാത്രമുള്ള ഭരണ സമിതിക്ക് ക്ഷേത്രത്തിലെ ദൈന്യം ദിന കാര്യങ്ങൾ നോക്കി നടത്താമെന്നല്ലാതെ നയപരമായ ഒരു തീരുമാനവും എടുക്കാനുള്ള അധികാരവുമില്ല

Vadasheri Footer