Madhavam header
Above Pot

കോവിഡ് മൂന്നാം തരംഗം: തൃശൂരിൽ സ്വകാര്യ ആശുപത്രികളുടെ യോഗം ചേർന്നു, 5,520 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : കോവിഡ് 19 മൂന്നാം തരംഗത്തിൻ്റെ സാഹചര്യത്തിൽ ഓൺലൈനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേർന്നു. കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിൽ സ്വകാര്യ ആശുപത്രികൾ വഹിച്ച പങ്കിനെ കലക്ടർ ഹരിത വി കുമാർ അനുമോദിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് തുടർന്നും അവരുടെ സേവനവും പൂർണമായ പങ്കാളിത്തവും കലക്ടർ ആവശ്യപ്പെട്ടു. ഡി പി എം എസ് യു കൺട്രോൾ യൂണിറ്റ് സംവിധാനത്തിലൂടെ മെഡിക്കൽ കോളേജിലേക്ക് വരുന്ന റഫറൽ കേസുകൾ നിയന്ത്രിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

Astrologer

ജില്ലയിൽ ഓക്സിജൻ ഇൻഫ്രാസ്ട്രക്ചറും മാപ്പിംഗും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഡയാലിസിസ് സൗകര്യങ്ങളും പീഡിയാട്രിക് കെയറും വർധിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. സ്വകാര്യ ആശുപത്രികളിലുള്ള വെന്റിലേറ്റർ സൗകര്യങ്ങളെക്കുറിച്ചും ചർച്ചയായി. കോവിഡ് ജാഗ്രത പോർട്ടൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.

ജില്ലയിൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന 30 സ്വകാര്യ ആശുപത്രികളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കോവിഡ് നിയന്ത്രണ വിധേയമാക്കാൻ എല്ലാ വിധ സഹകരണവും അവർ ഉറപ്പു നൽകി. ഡി എം ഒ ഡോ എൻ കെ കുട്ടപ്പൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലയിൽ ചൊവ്വാഴ്ച 5,520 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 840 പേരും വീട്ടു നിരീക്ഷണത്തിലുള്ള 20,130 പേരും ചേർന്ന് 26,490 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,93,276 ആണ്. 5,63,373 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ചൊവ്വാഴ്ച സമ്പർക്കം വഴി 5,447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേർക്കും, ആരോഗ്യ പ്രവർത്തകരായ 49 പേർക്കും, ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 14 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 79 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

11,465 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3,227 പേർക്ക് ആന്‍റിജൻ പരിശോധനയും, 7,902 പേർക്ക് ആർടി പിസിആർ പരിശോധനയും, 336 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,44,619 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയിൽ ഇതുവരെ 47,78,225 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,42,382 പേർ ഒരു ഡോസ് വാക്സിനും, 21,83,431 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 52,412 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,10,071 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്

Vadasheri Footer