Above Pot

അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും

ചാവക്കാട് : അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും. ചാവക്കാട് കടപ്പുറം മുനക്കക്കടവ് പൊക്കാക്കില്ലത്തു വീട്ടിൽ ജലീലിനെ (40) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് എം.പി ഷിബു ശിക്ഷിച്ചത്. അയൽവാസിയായ പെൺകുട്ടിയെ 2013 ആഗസ്റ്റിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കുകയും, പിന്നീട് അബോർഷൻ ചെയ്തതിനുശേഷം വിവാഹം ചെയ്യാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അബോർഷൻ ചെയ്യിച്ചു .

First Paragraph  728-90

Second Paragraph (saravana bhavan

അതിനു ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയപ്പോൾ 2014 ഫെബ്രുവരി അഞ്ചിന് പെൺ കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്തിനെതുടർന്ന് പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് പെണ്കുട്ടിയെ വിവാഹം നടത്തി നല്കുമെന്ന് കരാർ ഉണ്ടാക്കി . ജാമ്യം ലഭിച്ച പ്രതി പെൺ കുട്ടിയെ മുനയ്ക്കക്കടവ് റഹ്മാനിയ മഹല്ല് ജമാഅത്ത് പള്ളിയിൽ വച്ചു വിവാഹം ചെയ്യുകയും, രണ്ട് ദിവസത്തിന് ശേഷം പ്രതി ഇരയെ ഉപേക്ഷിച്ചു ഗൾഫിലേക്ക് മുങ്ങി ,പിന്നീട് 2020ൽആണ് ഇയാൾ നാട്ടിലേക്ക് തിരിച്ചു വന്നത്.

. ഇരയെ പ്രതി വിവാഹം കഴിച്ചതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതിയുടെ വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയ് ഹാജരായി. ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ ജി സുരേഷ്, സിബിച്ചൻ തോമസ് എന്നിവരാണ് കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എസ് .ബൈജുവും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം ബി ബിജുവും പ്രവർത്തിച്ചു