Header 1 vadesheri (working)

കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്സ്.സി.കമ്പ്യൂട്ടർ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ എൽ.എഫ്. കോളേജ് വിദ്യാർത്ഥിനിയും ഗുരുവായൂർ സ്വദേശിനിയുമായ ശ്രുതി ബാലകൃഷ്ണനെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആദരിച്ചു .ചടങ്ങ് . നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉപഹാര സമർപ്പണം നടത്തി. മണ്ഡലം സെക്രട്ടറി.മുരളീധരൻ ചിറ്റാട, ബൂത്ത് പ്രസിഡൻ്റ് സി.ശിവശങ്കരൻ ,പ്രോഗ്രാം കൺവീനർ സുജിത് നെന്മിനി എന്നിവർ സംബന്ധിച്ചു. ഗുരുവായൂരിന് അഭിമാനം പകർന്ന് റാങ്ക് കരസ്ഥമാക്കിയ ശ്രുതി ബാലകൃഷ്ണൻ ഗുരുവായൂരിലെ വ്യാപാര സാമൂഹ്യ രംഗത്തെ പ്രശസ്തനായിരുന്ന കേനേടത്ത് കൃഷ്ണൻകുട്ടി നായരുടെ ചെറുമകൾ കൂടിയാണ്

Second Paragraph  Amabdi Hadicrafts (working)