തൃശൂരിൽ കോവിഡ് രോഗികൾ മൂവായിരം കടന്നു, ടി പി ആർ 32.86 ശതമാനം

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ബുധനാഴ്ച 3,604 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 513 പേരും വീട്ടു നിരീക്ഷണത്തിലുള്ള 12,990 പേരും ചേർന്ന് 17,107 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 904 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,69,876 ആണ്. 5,49,425 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 3,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേർക്കും, ആരോഗ്യ പ്രവർത്തകരായ 27 പേർക്കും, ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn
Rugmani 700-200

ജില്ലയിൽ നിലവിൽ 39 ക്ലസ്റ്ററുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
10,968 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,086 പേർക്ക് ആന്‍റിജൻ പരിശോധനയും, 8,660 പേർക്ക് ആർടി പിസിആർ പരിശോധനയും, 222 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,87,178 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.86% ആണ്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 47,23,502 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,29,980 പേർ ഒരു ഡോസ് വാക്സിനും, 21,62,463 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 31,059 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,02,912 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.