Post Header (woking) vadesheri

അഡ്വ :വി ബലറാമിനെ മണ്ഡലം കോൺഗ്രസ് അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്നു അഡ്വ.വി.ബാലറാമിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി . അനുസ്മരണം മുൻ എം എൽ എ വി ടി ബലറാം ഉൽഘാടനം ചെയ്തു , ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.

Ambiswami restaurant

മുൻ ബ്ലോക്ക് പ്രസിഡണ്ട്, ആർ.രവികുമാർ , ബ്ലോക്ക് വൈസ് പ്രസിഡണ്ടു് പി.ഐ. ലാസർ, ബ്ലോക്ക് സെക്രട്ടറി ബാലക്യഷ്ണൻ മടപ്പാട്ടിൽ, നഗരസഭ പ്രതിപക്ഷ ഉപനേതാവ്, കെ.പി.എ.റഷീദ്, കൗൺസിലർ. സി. എസ്.സൂരജ്, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടു് മേഴ്സി ജോയ്, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി.കൃഷ്ണദാസ്, ഇൻകാസ് പ്രസിഡൻ്റ്. സാദിഖലി, കെ.ച്ച്.ഷാഹു, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ.മുരളി, മണ്ഡലം സെക്രട്ടറിമാരായ ബാബുരാജ്, വി.എ.സുബൈർ, മുരളി വിലാസ്, ഗുരുവായൂർ, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് വി.എം.വഹാബ്, എന്നിവർ അനുസ്മരണപ്രസംഗങ്ങൾ നടത്തി

Second Paragraph  Rugmini (working)

നേരത്തെ കമനീയമായി വേദിയിൽ അലങ്കരിച്ച് തയ്യാറാക്കിയ വി.ബാലറാമിൻ്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്,,,മുൻ കൗൺസിലർമാരായ സി.അനിൽകുമാർ, ഷൈലജാദേവൻ, പ്രിയാ രാജേന്ദ്രൻ, സുഷ ബാബു, കോൺഗ്രസ്സ് നേതാക്കളായ ജോയ് തോമസ്, പ്രേമൻ മണ്ണുങ്ങൽ,ശശിധരൻ, കെ.പി.മനോജ്, ആനന്ദ് രാമകൃഷ്ണൻ, ജോയൽ ജോൺസൺ, എന്നിവർ നേതൃത്വം നൽകി,

Third paragraph