Header 1 vadesheri (working)

ഉദയ വായനശാല വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്​ കടപ്പുറം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷത വഹിച്ചു ചാവക്കാട് എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ പി. എൽ. ജോസഫ് ക്ലാസ്സ്‌ നയിച്ചു.

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ, വായനശാല സെക്രട്ടറി വലീദ് തെരുവത്ത്, ജില്ല ലൈബ്രറി കൗൺസിൽ അംഗം എം എസ് പ്രകാശൻ, വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ നാറ്റോസ് രവി, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, സുഭാഷിണി സുബ്രഹ്മണ്യൻ, മണികണ്ഠൻ ഇരട്ടപ്പുഴ, ഷൈബി വത്സൻ, ജയദേവി ശശിധരൻ, എന്നിവർ സംസാരിച്ചു