Post Header (woking) vadesheri

ശ്രീകൃഷ്ണ കോളേജില്‍ കെട്ടിടത്തിന്റെയും, കോഴ്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജില്‍ പുനര്‍ നിര്‍മ്മിച്ച ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തിന്റെയും, പുതുതതായി അനുവദിച്ച ബിസിനസ്സ് എക്കണോമിക്‌സ് കോഴ്‌സിന്റെയും ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എല്‍.എ. നിർവഹിച്ചു കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ . ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് അധ്യക്ഷനായി.

Ambiswami restaurant

ചടങ്ങിൽ മലയാള വിഭാഗം അധ്യാപിക നീതു സി. സുബ്രഹ്‌മണ്യന്‍ രചിച്ച കുഞ്ഞുണ്ണി മാഷ് വാക്കിന്റെ പെരുന്തച്ചന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസിന് നല്‍കി മുരളി പെരുനെല്ലി എംഎല്‍.എ. നിര്‍വ്വഹിച്ചു. മലയാള വിഭാഗം മേധാവി. ഡോ.എ.എം.റീന പുസ്തകപരിചയം നടത്തി.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ.ഡി. ബാഹുലേയന്‍, റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ഡോ.ജി.ജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ.പി.എസ്. വിജോയ്, ഐ.ക്യൂ.ഏ.സി. കോര്‍ഡിനേറ്റര്‍ ഡോ.കെ.ഗീത, എക്കണോമിക്‌സ് വിഭാഗം മേധാവി ഹിമ ഹരി എന്നിവര്‍ സംസാരിച്ചു. .

Second Paragraph  Rugmini (working)